സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ

Estimated read time 0 min read

സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ

ഉത്തർപ്രദേശിലെ അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ സന്ധ്യ ഭരദ്വാജാണ് കുറ്റവാളിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.

മുസാഫർ നഗർ സ്വദേശിയും കോൺസ്റ്റബിളുമായ യുവാവുമായുള്ള വിവാഹത്തിന് തലേദിവസമാണ് 25കാരിയായ സന്ധ്യയെ കാണാതായത്. മീററ്റിലെ ബഹ്സുമ മേഖലയിലെ അക്ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.

മകളെ കാണാതായതോടെ സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. കവർച്ച, കൊലപാതകം എന്നിവയുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ നേരിടുന്ന അങ്കിത് ചൗഹാനെ (28) തിരെ സുഭാഷ് ശർമ പരാതി നൽകി.

സന്ധ്യ പോലീസിന് നൽകിയ മോഴിയുടെ അടിസ്ഥാനത്തിൽ കുറച്ച് വർഷങ്ങളായി ഇരുവരും പരിചയകാരായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും കണ്ടെത്തി.

ഇരുവരെയും ഉടൻ തന്നെ കോടതിയി ൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

+ There are no comments

Add yours