മാള പള്ളിപ്പുറത്തെ ഗാനമേളക്ക് ഇടയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ്..
യൂത്ത് കോൺഗ്രസ് പൊയ്യ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
മാള പള്ളിപ്പുറത്ത് പോലീസ് പ്രകോപനം ഒന്നും കൂടാതെ അതിക്രൂരമായ ആക്രമണം നടത്തി തിരുന്നാൾ അലങ്കോലമാക്കാൻ ശ്രമിച്ചു എന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഡി വൈ എഫ് ഐ യുടെ പോലീസിന് എതിരായ പ്രസ്താവനയിൽ അന്മാർത്ഥത ഉണ്ടെങ്കിൽ അഭ്യന്തര വകുപ്പിന് എതിരെ സമരം ചെയ്യാൻ തയ്യറാകണമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഔസേപ്പച്ചൻ ജോസ് യൂത്ത് കോൺഗ്രസ് പൊയ്യ മണ്ഡലം പ്രസിഡന്റ് ചന്തു പള്ളിയിൽ കോൺഗ്രസ് നേതാക്കളായ ജോയ് മണ്ടക്കത്ത് ബൈജു കണ്ടപ്പശേരി വിൽസൺ ചക്കാലക്കൽ നിയോജകമണ്ഡലം സെക്രട്ടറി നിഖിൽ മാർട്ടിൻ, ജിനേഷ് പി ആർ ആൽബിൻ ചക്കാലക്കൽ അബേൽ മേഴ്‌സൺ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours