വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ
വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പ് ആണ് കോന്നി പൊലീസിന്റെ പിടിയിലായത്. Facebook വഴി പരിചയപ്പെട്ടാണ് ഇയാൾ യുവതികളെ വിവാഹം കഴിക്കുന്നത്. യുവതികളോടൊപ്പം താമസിച്ച ശേഷം സ്വർണവും പണവുമായി മുങ്ങുകയാണ് പതിവ്. നാലാം ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. 2022 മാർച്ചിലാണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പല ബന്ധങ്ങളിലായി ഇയാൾക്ക് കുട്ടികളുമുണ്ട്.
വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ

+ There are no comments
Add yours