സ്വകാര്യ സർവകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി.

Estimated read time 0 min read

സ്വകാര്യ സർവകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമ സഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കും. സിപിഐയുടെ എതിർപ്പ് കാരണം വിസിറ്റർ തസിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്.

സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് സിപിഎം നേരത്തെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നെങ്കിലും സിപിഐ മന്ത്രിമാർ ചില എതിർപ്പുകൾ ഉന്നയിച്ചതിനാൽ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് തർക്കങ്ങൾ പരിഹരിച്ച് കരട് ബില്ലിന് അംഗീകാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. മൾട്ടി ഡിസിപ്ലീനറി കോഴ്സുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

+ There are no comments

Add yours