എമ്പുരാനിലെ അടുത്ത കഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വി
L2 ലെ നാലാമത്തെ കഥാപാത്രവും എത്തി. ഹിന്ദി താരം ബെഹസാദ് ഖാൻ അവതരിപ്പിക്കുന്ന സലാബത് ഹംസ എന്ന തീവ്രവാദി ലീഡറിന്റെ പോസ്റ്ററും വീഡിയോയുമാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ SMലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ബെഹസാദ് ഖാൻ മലയാളം സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ബെഹസാദ് പറഞ്ഞു. ഇന്നലെയും ഇന്നുമായി സിനിമയിലെ 3 കഥാപാത്രങ്ങളെ അണിയറക്കാർ അവതരിപ്പിച്ചിരുന്നു.


+ There are no comments
Add yours