യുഎഡിഎഫ്ൽ ചേരുന്നതിനായി ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി.കാപ്പൻ…

Estimated read time 1 min read

യുഎഡിഎഫ്ൽ ചേരുന്നതിനായി ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി.കാപ്പൻ.

താൻ പറഞ്ഞത് നിഷേധിക്കാൻ ജോസിനെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്‌തു.

കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിൻ്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും’ എന്നും കാപ്പൻ പറഞ്ഞു.തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്‌നം പോലും ജോസ് കെ മാണി കാണേണ്ട എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.

+ There are no comments

Add yours