ഹൃദയത്തോടൊപ്പം നൽകാം ചേക്ലേറ്റ് മധുരം; ഇന്ന് ചോക്ലേറ്റ് ഡേ
ഇന്ന് ഫെബ്രുവരി 9 വാലൻ്റെൻസ് വീക്കിലെ മൂന്നാം ദിവസമായ ചോക്ലേറ്റ് ഡേ. ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അത് നമ്മുടെ പ്രിയപ്പെട്ടവർ തന്നാൽ വളരെ സന്തോഷവുമാകും. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും മധുരം പകരാൻ ഏറ്റവും മനോഹരമായ മാർഗമായാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. പ്രണയികൾക്ക് പരസ്പരം പ്രണയം തുറന്ന് പറയുന്നതിനും മധുരം പങ്കുവെയ്ക്കുന്നതിനും ഈ ദിവസം തെരഞ്ഞെടുക്കുന്നു.


+ There are no comments
Add yours