*കൊടുങ്ങല്ലൂർ പോലീസ് ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ഫ്രണ്ട്ലി മാച്ച് സംഘടിപ്പിച്ചു*
ലോക ക്യാൻസർ ദിനത്തിൽ, ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ പോലീസ് ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ Cricket Friendly Match സംഘടിപ്പിച്ചു. 04.02.2025 തിയതി രാവിലെ 7:00 മണിക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. ശ്രീ. വി. കെ. രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ടീം ഫൈനലിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനം കൈവരിച്ചു. ക്യാൻസർ അവബോധം ജനങ്ങളിലേക്കും യുവ ജനങ്ങളിലേക്കും എത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഡിവൈഎസ്പി സംസാരിച്ചു.
കൊടുങ്ങല്ലൂർ പോലീസ്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, മാധ്യമപ്രവർത്തകർ, ലയൺസ് ക്ലബ്, മർച്ചന്റ് അസോസിയേഷൻ എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു .


+ There are no comments
Add yours