തൃശ്ശൂരിലെ ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളുടെ സംഘം ഓട്ടോറിക്ഷക്കാരനെ ക്രൂരമായി മർദിച്ചതായി പരാതി.

Estimated read time 0 min read

തൃശ്ശൂർ കോടന്നൂരിൽ ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളുടെ സംഘം ഓട്ടോറിക്ഷക്കാരനെ ക്രൂരമായി മർദിച്ചതായി പരാതി. പാറളം സ്വദേശി അഖിൽ കൃഷ്‌നാണ് മർദനത്തിനിരയായത്. കോടന്നൂർപൂരം ബാറിന് മുന്നിൽ വച്ച് കൂട്ടംകൂടി നിന്നിരുന്ന ഒൻപത് പേർ അടങ്ങുന്ന സംഘം അഖിൽ സഞ്ചരിച്ചിരുന്ന ഓട്ടോ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് തർക്കമുണ്ടാക്കിയത്. ഇവരോട് സംസാരിക്കുന്നതിനിടയിൽ സംഘം ചേർന്ന് പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു.

ബൈക്കിന്റെ താക്കോലും ഹെൽമറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിൽ ചികിത്സയിലാണ്. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമം നടത്തിയ സംഘം ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു

+ There are no comments

Add yours