തിരുവനന്തപുരം: ജയിലുകൾ സന്ദർശിച്ച്
അപര്യാപ്‌തതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. മൂന്ന് മാസത്തിനകം സമിതി നിർദേശങ്ങൾ സമർപ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിർദേശപ്രകാരം ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
കൂടുതൽ തടവുകാരുള്ള ജയിലുകളിൽ നിന്നും അവരെ, ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാർപ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയിൽ പുതുതായി ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും.


+ There are no comments
Add yours