പരിയാരം അമ്പു പെരുന്നാളിനിടെയുള്ള വധശ്രമ കേസിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Estimated read time 1 min read

*പരിയാരം അമ്പു പെരുന്നാളിനിടെയുള്ള വധശ്രമ കേസിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ*.

ചാലക്കുടി : ഇക്കഴിഞ്ഞ മാസം 25-ാം തിയ്യതി  ശനിയാഴ്ച രാത്രി  പരിയാരം പള്ളിയുടെ  അമ്പ് തിരുനാൾ ആഘോഷങ്ങൾക്കിടയിൽ വച്ച്  മൂന്ന് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പരിയാരം സ്വദേശി വലിയപറമ്പിൽ വീട്ടിൽ വിഷ്ണു (30 വയസ്സ്) , പരിയാരം തൃപ്പാപ്പള്ളി ദേശത്ത് ചിറക്കൽ വീട്ടിൽ മിഷാൽ (18 വയസ്) എന്നീ രണ്ടു പേരെ  ചാലക്കുടി SHO MK സജീവൻ , Sl സിജുമോൻ എന്നിവർ  അറസ്റ്റ്  ചെയ്തു.

തിരുനാൾ കാണാൻ വന്ന കൂടപ്പുഴ സ്വദേശി ആദി കൃഷ്ണൻ ,എലിഞ്ഞിപ്ര സ്വദേശി ജോയൽ , ചാലക്കുടി സ്വദേശി കളക്കാട്ടുകാരൻ വീട്ടിൽ അമർ മാലിക് എന്നിവരെയാണ് മദ്യലഹരിയിൽ പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത് . സംഭവത്തിൽ അമർ മാലിക്കിൻ്റെ പരിക്ക് ഗുരുതരമായതിനാൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ത്രീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിലായിരുന്നു. സംഭവ ദിവസം തന്നെ നാലു പ്രതികളെ പോലീസ്  സ്ഥലത്തു നിന്ന്  സാഹസികമായി പിടികൂടിയും മറ്റ് രണ്ട് പ്രതികളെ പിറ്റേന്ന് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്പരിയാരം സ്വദേശി അറക്കൽ വീട്ടിൽമാർട്ടിൻ പോളി 28 വയസ്സ്,  ഇരിങ്ങാംപിള്ളി വീട്ടിൽ അഖിൽ ബാബു ,പാലാട്ടി വീട്ടിൽ ഷെറിൻ വിൻസൻ്റ്, വെള്ളാഞ്ചിറ  സ്വദേശി വാളിയാങ്കൽ വീട്ടിൽ ഡെനീഷ്  ജോയ്,  പോട്ട  കളപ്പറമ്പൻ വീട്ടിൽ ലിൻ്റോ, പരിയാരം സ്വദേശി തെക്കിനിയത്ത്  വീട്ടിൽ മെബിൻ എന്നിവരാണ്  പോലീസ്  അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിഞ്ഞു വരുന്നത് .

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കുറച്ച് വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മുഴവൻ പ്രതികളും ഉടൻ പിടിയിലാവുമെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് , അറസറ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours