സഞ്ജു സാംസണ് പരിക്ക്, തിരിച്ചടി!
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ മലയാളി താരം സഞ്ജു സാംസണ് പരിക്ക്. താരത്തിന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. താരത്തിന്റെ കൈവിരലിനു പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി താരം കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. 8ന് ജമ്മു കശ്മീരിനെതിരെയാണ് ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ മത്സരം


+ There are no comments
Add yours