ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ. മാള അതിഥിതി തൊഴിലാളികൾക്ക് ബ്രൗൺ ഷുഗർ വിൽപ്പനക്കായി കൊണ്ട് വന്ന കൊൽക്കത്ത മൂർഷിദാബാദ് സ്വദേശി സൂദ്രൂൾ 33 എസ്കെ എന്ന ആളെ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും ജില്ല റൂറൽ പോലീസ് മേധാവി ബി കൃഷ്ണ കുമാറിൻറെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷ്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, ആളൂർ എസ്എച്ച്ഒ ബിനീഷ് കെഎം, എസ്ഐ മാരായ സുബിന്ദ് പിഎ, സിദ്ദീഖ്, ജയകൃഷ്ണൻ, ഷൈൻ ടിആർ, എഎസ്ഐ സൂരജ്, സീനിയർ സിപിഒ മാരായ സോണി, ഷിൻറൊ, ഉമേഷ്, സിപിഒ മാരായ ജിബിൻ, ആഷിക് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും3.43 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. വെസ്റ്റ് ബംഗാളിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ചത്. കൽപ്പണിക്കാരനാണ്. ലഹരി വിൽപ്പന നടത്തി കൂടുതൽ പണം സമ്പാദിക്കാമെന്ന് ഉദ്ദേശത്തോടെയാണ് ലഹരി വിൽപ്പനക്കിറങ്ങിയത്. പടം പ്രതി.


+ There are no comments
Add yours