നവീൻ ചൗള അന്തരിച്ചു
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള (79) അന്തരിച്ചു. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. 2005 മുതൽ 2009 വരെ തെരഞ്ഞെടുപ്പു കമ്മിഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. 1969 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ചൗള ഗവൺമെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു.


+ There are no comments
Add yours