അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന്  എൻ.സി.പി. നേതൃത്വം, അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി.

Estimated read time 0 min read

അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പ്രതിസന്ധിയിലായ എൻ.സി.പി. നേതൃത്വം, അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി. നിലവിൽ അവർ രാജ്യസഭാംഗമാണ്. എം.എൽ.എ.മാരെയെല്ലാം ഒന്നിച്ചുനിർത്തി ബി.ജെ.പി. മുന്നണിയോടൊപ്പം പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെയാണ് പാർട്ടി തിരയുന്നത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായേക്കുമെന്നും നേതാക്കൾ പലരും സൂചിപ്പിക്കുന്നു. നിയമസഭാകക്ഷി നേതാവായി ആരുവരുമെന്നുള്ള പ്രധാന ചോദ്യം ഉയർന്നതോടെയാണ് സുനേത്രാ പവാറിന്റെ പേര് സജീവമായത്. മറാഠാ നേതാവിനെ മാത്രമേ പാർട്ടിഎം.എൽ.എ.മാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

+ There are no comments

Add yours