അനിശ്ചിതകാല സമരം: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും
സംസ്ഥാനത്തെ പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിൽ. ഇതോടെ സംസ്ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കും. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ലക്ഷകണക്കിന് സാധാരണകാർക്കാണ് കഷ്ടത അനുഭവിക്കേണ്ടി വരിക.


+ There are no comments
Add yours