ആളൂർ സെന്റ് ജോസഫ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള അങ്ങാടി അമ്പ് ഉത്സവം 27-ന്

Estimated read time 1 min read

ചാലക്കുടി : ആളൂർ സെന്റ് ജോസഫ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള അങ്ങാടി അമ്പ് ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25, 26, 27 തീയതികളിൽ നടക്കുന്ന തിരുനാളിന്റെ ഭാഗമായാണ് 27-ലെ അങ്ങാടി അമ്പ്. 27-ന് രാവിലെ എട്ടിന് അങ്ങാടി അമ്പ് പള്ളിയിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒന്നോടെ സെന്റ് മേരീസ് കുരിശുപള്ളിയിൽ എത്തും. വൈകീട്ട് നാലിന് ശിങ്കാരിമേളം കനാൽപ്പാലം ജങ്ഷനിലും നാസിക്ഡോൾ മാള റോഡിലും നടക്കും. 4.45-ന് ഇവ മാള വഴിയിലും ആളൂർ ഫെസ്റ്റിവൽ ഗ്രൗണ്ടിലും എത്തും. ആറിന് സെന്റ് മേരീസ് കുരിശുപള്ളിയിൽ ഫ്യൂഷൻ മേളം. 6.15-ന് ബാൻഡ് വാദ്യ മത്സരം. ഏഴിന് ആളൂർ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ നാടൻപാട്ട് കലാകാരി പ്രസീത നയിക്കുന്ന സ്റ്റേജ് ഷോ.

7.15-ന് ലദീഞ്ഞിന് ശേഷം അങ്ങാടി അമ്പ് പ്രദക്ഷിണം സെന്റ് മേരീസ് കുരിശുപള്ളി യിൽനിന്ന് തുടങ്ങി സെൻ്റ് ജോസഫ് പള്ളിയിൽ എത്തിച്ചേരുമെന്ന് ജനറൽ കൺവീനർമാരായ ബിന്റോ മാളിയേക്കൽ, നൈജു ഊക്കൻ, പോളി തുണ്ടിയിൽ, ബിജു കറമ്പൻ, ഷിബു പൗലോസ്, സിജോ മഞ്ഞളി, വി.പി. ജോസ്, ആൻ്റണി കൈനാടത്തു പറമ്പിൽ എന്നിവർ പറഞ്ഞു.

+ There are no comments

Add yours