ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാനും, എം എൽഎ ദലീമയും
മലപ്പുറത്ത് ബൈത്തു സക്കാത്ത് ക്യാമ്പയിൻ്റെ ഉദ്ഘാടകനായാണ് മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുത്തത്.
മലപ്പുറം താനൂർ പുത്തെൻതെരുവിലെ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ബന്ധത്തിന്റെ പേരില്‍ യുഡിഎഫിനെ ഇടതു പക്ഷം കടന്നാക്രമിക്കുമ്പോഴാണ് പിണറായി സർക്കാരിലെ മന്ത്രി ജമാഅത്തെ വേദിയിലെത്തുന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
ആലപ്പുഴ വടുതലയില്‍ കഴിഞ്ഞ 11ന് നടത്തിയ പരിപാടിയിലാണ് സിപിഎം എംഎല്‍എ ദലീമ പങ്കെടുത്തത്.
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സൊസൈറ്റിയുടെ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടത്തിലാണ് എംഎല്‍എ പങ്കെടുത്തത്.
ഉദ്ഘാടനം നടത്തി പരിപാടിയില്‍ ഗാനം ആലപിച്ച ശേഷമാണ് എംഎല്‍എ വേദി വിട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ മുജീബ് റഹ്മാനായിരുന്നു ഉദ്ഘാടകൻ. ചാരിറ്റി സംഘടനയുടെ പരിപാടി ആയതിനാലാണ് പങ്കെടുത്തതെന്നാണ് എംഎല്‍എയുടെ വിശദീകരണം.






+ There are no comments
Add yours