ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ.
കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഐഎം പ്രവർത്തകർ സ്റ്റേജിൽ കയറി.
ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാൻ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.









+ There are no comments
Add yours