അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം.

Estimated read time 0 min read

അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം.

പാനൂർ ചെണ്ടയാട് കുനിയില്‍ ചെമ്പടത്ത് അഷികയാണ് (31) മരിച്ചത്.

പാട്യം വെസ്‌റ്റ് യുപി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്.

പ്രണയിച്ച്‌ വിവാഹം കഴിച്ച ഇരുവർക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് ഡിവോഴ്‌സിന് ഒരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒന്നിച്ച്‌ പോകുകയായിരുന്നു. ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സംസ്‌കാരം നടത്തി. തുടർന്നാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രനെന്നാണ് അഷികയുടെ മകന്റെ പേര്.

+ There are no comments

Add yours