പോലീസുകാരിയുടെ നായ വളർത്തൽ കാരണം ബുദ്ധിമുട്ടിലായ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ നാട്ടുകാർക്ക് ഒടുവിൽ ആശ്വാസം. നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ തെരുവുനായ്ക്കളെ വീട്ടിൽ വളർത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ സംഭവം വാർത്തയായതോടെയാണ് മനംമാറ്റമുണ്ടായത്.
അയൽക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായവളർത്തലിൽ നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചിട്ടുണ്ട്. പോലീസുകാരിക്ക് തെരുവുനായ്ക്കളെ വീട്ടിൽ വളർത്താൻ ലൈസൻസുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ഈ നായ്ക്കളെ ഇവിടെ നിന്നു മാറ്റും. പരാതിയുടെ അടിസ്ഥാനത്തിൽ നായ്ക്കളെ തെരുവിലേക്ക് തുറന്നുവിടാൻ കഴിയില്ല. അവ കൂടുതൽ അക്രമകാരികളായി മാറും. നായ്ക്കൾക്ക് വാക്‌സിൻ നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ തേടും. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തെരുവുനായ്ക്കളെ ഷെൽട്ടർ ചെയ്യുന്നതിനുള്ള ആദ്യഘട്ട നടപടികൾ കോർപ്പറേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.





+ There are no comments
Add yours