തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു തുടങ്ങിയവർ തലയ്ക്ക് പരിക്കുപറ്റി ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിൽ വിറളിപൂണ്ട കെഎസ്‌യു ഗുണ്ടാ സംഘം കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന നീക്കത്തെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.









+ There are no comments
Add yours