പത്തനംതിട്ട പീഡനക്കേസ്.  അറസ്റ്റ് തുടരുന്നു. ഇത് വരെ 39 പേർ….

Estimated read time 1 min read

പത്തനംതിട്ട ; അറസ്റ്റ് തുടരുന്നു

പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റ് തുടരുന്നു. ജില്ലയിലെ 4 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട DYSPഎസ് നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

+ There are no comments

Add yours