സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ. പകരം സർക്കാർ കലണ്ടർ പ്രകാരം ശനിയാഴ്‌ച(18/01/2025) പ്രവർത്തി ദിവസവുമായിരിക്കും.


+ There are no comments
Add yours