ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ കളക്ടറുടെ ഉത്തരവ്
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി അറ തുറക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഉടനെ തന്നെ പൊലീസ് കല്ലറ തുറക്കും. ഗോപൻ സ്വാമി വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിൻ്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യമാണ് ദുരൂഹതക്ക് ആക്കം കൂട്ടുന്നത്.


+ There are no comments
Add yours