കേരള കർഷക സംഘം കാറളം മേഖല കൺവൻഷൻ നടന്നു

Estimated read time 1 min read

ഇരിങ്ങാലക്കുട: കാറളം:
കേരള കർഷക സംഘം കാറളം മേഖല കൺവൻഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. എ.വി. അജയൻ, ഐ.വി. സജിത്ത്, കാറളം ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി റെനിൽ,ബിന്ദു രവി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലയിൽ 4350 അംഗങ്ങളെ ചേർക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു. മേഖല പ്രസിഡന്റ് ഹരിദാസ് പട്ടത്ത് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ  മേഖലാ സെക്രട്ടറി കെ.കെ.ഷൈജു സ്വാഗതവും മേഖലാ ട്രഷറർ വി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പടുത്തി.

+ There are no comments

Add yours