അതിരപ്പിള്ളിയിൽ കാട്ടാന കാർ ആക്രമിച്ചു. കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്.
അമ്പലപ്പാറ പെൻസ്റ്റോക്കിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്. കാറിന്റെ ബോണറ്റിനു കേടുപാടുകൾ വരുത്തി. ആക്രമണ സമയത്ത് കാറിനകത്ത് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു.


+ There are no comments
Add yours