ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അധിക്ഷേപിച്ച സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

Estimated read time 0 min read

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ അധിക്ഷേപം, സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു



ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പി കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെയാണ് സുരേഷ് കുമാറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചത്. അന്വേഷണം തുടരുകയാണെന്നും മറ്റ് നടപടികൾ അതിന്റെ മുറയ്ക്ക് നടക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

+ There are no comments

Add yours