ആരാധകരുടെ ഹൃദയം കവർന്ന് ചിയാൻ വിക്രമിന്റെ ‘വീര ധീര സൂരനി’ലെ ആദ്യ ഗാനം
തമിഴ് സൂപ്പർസ്റ്റാർ ചിയാൻ വിക്രമിന്റെ ‘വീര ധീര സൂരനി’ലെ ആദ്യ ഗാനം ‘കല്ലൂരം’ പുറത്ത്. വിവേകിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജി വി പ്രകാശ് ആണ്. ഹരിചരൺ, ശ്വേത മോഹൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ടാണ് പാട്ട് ക്ലിക്കായത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ദുഷാര വിജയനാണ് നായിക. എസ് അരുൺ കുമാർ ആണ് സംവിധാനം. റിയാ ഷിബുവാണ് ചിത്രത്തിന്റെ നിർമ്മാണം.


+ There are no comments
Add yours