സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു പവൻ സ്വർണത്തിന് 58,520 രൂപയാണ് വില. മിനിഞ്ഞാന്ന് സ്വർണ വില 200 രൂപ വർധിച്ച് 58,480 രൂപയിലെത്തിയിരുന്നു.
ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെയും സ്വർണവില ഉയർന്നു 280 രൂപയാണ് വർധിച്ചത് മൂന്ന് ദിവസംകൊണ്ട് വർദ്ധിച്ചത് 600 രൂപയാണ്.


+ There are no comments
Add yours