താമരശ്ശേരിയിൽ വഴിയോരത്തെ പെട്ടിക്കടകളിൽ മോഷണം
താമരശ്ശേരിയിൽ വഴിയോരത്തെ പെട്ടിക്കടകളിൽ മോഷണം. ദേശീയ പാതയോരത്ത് അമ്പായത്തോട് മിച്ചഭൂമിക്ക് മുൻവശം പ്രവർത്തിക്കുന്ന തട്ടുകടകളിലെ ഉന്തുവണ്ടികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മിച്ചഭൂമിയിലെ താമസക്കാരായ സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗററ്റും ബിന്ദുവിന്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധനങ്ങൾ, പെട്ടിയിൽ ഉണ്ടായിരുന്ന പണം എന്നിവയും കവർന്നു.


+ There are no comments
Add yours