നെയ്യാറ്റിൻകരയിലെ ‘സമാധി’ കേസിൽ ദുരൂഹത തുടരുന്നു

Estimated read time 1 min read

നടന്നു പോയി സമാധിയായെന്ന് മകൻ, മൊഴികളിൽ വൈരുധ്യം, കല്ലറ തുറക്കാൻ കലക്‌ടറുടെ തീരുമാനം ഇന്ന്



നെയ്യാറ്റിൻകരയിൽ ‘സമാധി’ കേസിൽ ദുരൂഹത. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്ന് അടുത്ത ബന്ധു മൊഴി നൽകി. വ്യാഴാഴ്‌ച രാവിലെ വീട്ടിലെത്തി ഗോപൻ സ്വാമിയെ കണ്ടെ ബന്ധുവാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപൻസ്വാമി നടന്നു പോയി സമാധിയായെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

+ There are no comments

Add yours