വെള്ളക്കടല വേവിക്കാനിട്ട ഉറങ്ങാൻ കിടന്ന യുവാക്കൾക്ക് ദാരുണാന്ത്യം

Estimated read time 0 min read

സ്റ്റാളിൽ വിൽക്കാനുള്ള ഭക്ഷണമുണ്ടാക്കാൻ വെള്ളക്കടല വേവിക്കാനിട്ട യുവാക്കൾക്ക് ദാരുണാന്ത്യം. നോയിഡയിലെ സെക്ടർ 70ലെ ബസായിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. ഉപേന്ദ്ര (22), ശിവം (23) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് അയൽവാസികൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തമായി ഒരു സ്റ്റാളിട്ട് ഛന്നമസാലയും കുൽച്ചയും കച്ചവടം നടത്തി വരികയാണ് ഇവർ. വെള്ളിയാഴ്ച്ച രാത്രിയോടെ വെള്ളക്കടല പാകം ചെയ്യാനായി കുക്കറിലിട്ട് ഉറങ്ങാൻ പോയതാകാമെന്നാണ് നിലവിൽ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.

+ There are no comments

Add yours