കൊടുങ്ങല്ലൂർ താലപ്പൊലിക്ക് പൊയ്യ പഞ്ചായത്തിലു० പ്രാദേശിക അവധി. മാള കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ഭാഗമായി ഒന്നാ० ദിവസത്തെ താലപ്പൊലിക്ക് കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളിൽ താലൂക്ക് അധികൃതർ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. ഒന്നാ० ദിവസത്തെ താലപ്പൊലി ദിവസ० രാവിലെ കുടു०ബി സമുദായത്തിൽപ്പെട്ടവർ സുവാസിനി പൂജ१നടത്താറുണ്ട്. അവധി ഇല്ലാത്തതിനാൽ പൊയ്യ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കുടു०ബി സമുദായത്തിൽപ്പെട്ട ജോലിക്കാർക്ക് ഈ പൂജയിൽ പങ്കെടുക്കുവാൻ സാധിക്കാറില്ല. പൊതു പ്രവർത്തകനായ ഷാൻറി ജോസഫ് തട്ടകത്ത് കൊടുങ്ങല്ലൂർ ഒന്നാ० ദിവസത്തെ താലപ്പൊലിക്ക് പൊയ്യ പഞ്ചായത്തിലു० പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊയ്യ പഞ്ചായത്തിലു० കൊടുങ്ങല്ലൂർ ഒന്നാ० ദിവസത്തെ താലപ്പൊലിക്ക് അവധി പ്രഖ്യാപിക്കുന്നതിന് നടപടി എടുത്തീട്ടുണ്ടെന്ന് കാണിച്ച് ജില്ല കളക്ടർ ഷാൻറിക്ക് കത്ത് നൽകി.
remesheledathee News


+ There are no comments
Add yours