കൂടുതൽ കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിലുള്ള തർക്കം കൂടുതൽ സഘർഷഭരിതമാകുന്നു. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്നാണ് പരാതി. സമാധാനപരമായി പ്രാർത്ഥാനയജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് സമരക്കാർ ആരോപിച്ചു. പിടിവലിയിൽ വൈദികർക്ക് പരിക്കേറ്റു. പൊലീസിന്റെ ഏകപക്ഷീയ നടപടിയാണെന്ന ആരോപണം ഉയരുന്നു.


+ There are no comments
Add yours