സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ്; ദുരൂഹത നിറഞ്ഞ് കേസ്
വടകരയിൽ എലി വിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ആശുപത്രിയിലായ സംഭവത്തിൽ ദുരൂഹത. 6 പേർ ഒരുമിച്ച് കഴിച്ച ബീഫിൽ നിന്ന് ഒരാൾക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. നിധീഷിന്റെ ആന്തരിക അവയവങ്ങളിൽ നിന്ന് കണ്ടെടുത്ത ബീഫിൻ്റെ അവശിഷ്ടം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നാലേ തുടർനടപടികൾ സ്വികരിക്കുകയുള്ളൂ.


+ There are no comments
Add yours