ടച്ചിങ്സായി സുഹൃത്ത് നൽകിയത് എലിവിഷം ചേർത്ത ബീഫ്; യുവാവ് ചികിത്സയിൽ
കോഴിക്കോട് വടകരയിൽ എലി വിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ സുഹൃത്ത് മഹേഷിനെതിരെ കേസ്. കഴിഞ്ഞ 6-ാം തിയതി ഇരുവരും മദ്യപിക്കുന്നതിനിടെയാണ് മഹേഷ് ബീഫുമായെത്തുന്നത്. ബീഫിൽ വിഷം ചേർത്തിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും നിധീഷ് ബീഫെടുത്ത് കഴിക്കുകയായിരുന്നു. പിറ്റേ ദിവസം കലശലായ വയറു വേദനെയെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.


+ There are no comments
Add yours