ആന എഴുന്നള്ളത്ത്; ഹൈക്കോടതി നിർദേശങ്ങൾക്ക് സുപ്രിംകോടതി സ്റ്റേ

Estimated read time 0 min read

ആന എഴുന്നള്ളത്ത്; ഹൈക്കോടതി നിർദേശങ്ങൾക്ക് സുപ്രിംകോടതി സ്റ്റേ

ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗ നിർദേശങ്ങൾ സ്റ്റേ ചെയ്‌ത്‌ സുപ്രിംകോടതി. ഹൈക്കോടതി നിർദേശം അനുസരിച്ച് പൂരം നടത്താൻ സാധിക്കില്ലെന്ന് ആരോപിച്ച് ദേവസ്വങ്ങൾ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. മൃഗസംരക്ഷണ ചട്ടങ്ങൾ പാലിച്ചു കൊണ്ട് എഴുന്നള്ളത്ത് നടത്താമെന്ന് കോടതി. ഹൈക്കോടതി നിർദേശം പ്രകാരം ആനകൾക്കിടയിൽ 3 മീറ്റർ അകലം ഉണ്ടാകണം എന്നുൾപ്പെടെ വ്യവസ്ഥ ചെയ്തിരുന്നു.

+ There are no comments

Add yours