വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ ഫിഫ ബെസ്റ്റ് താരം

Estimated read time 0 min read

ബെസ്റ്റായി വിനീഷ്യസ്; ബാലൺ ദ്യോറിലെ സങ്കടം മാറ്റാം!

ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ ഫിഫ ബെസ്റ്റ് താരത്തിനുള്ള പുരസ്കാരത്തിന് അർഹനായി. ബാലൺ ദ്യോർ നേരിയ വ്യത്യാസത്തിന് നഷ്‌ടമായ താരത്തിന് ഫിഫ പുരസ്കാരം മധുരമുള്ള നേട്ടമായി. റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിൽ നടത്തിയ തീപ്പൊരി പ്രകടനമാണ് വിനീഷ്യസിന് പുരസ്കാരം നേടിക്കൊടുത്തത്. മെസി, ഹാളണ്ട്, റോഡ്രി, എംബാപ്പെ എന്നിവരെ മറികടന്നാണ് വിനിയുടെ നേട്ടം. സ്പാനിഷ് താരം എയ്‌റ്റാന ബോൺമാറ്റി മികച്ച വനിതാ താരമായി

+ There are no comments

Add yours