സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വർധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് വില ഉയരുന്നതാണ് കണ്ടത്. ഡിസംബർ 11ന് 58,280 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. പിന്നീട് ആയിരം രൂപയിലധികമാണ് കുറഞ്ഞത്.


+ There are no comments
Add yours