തീവണ്ടിയിൽ കഞ്ചാവ് കടത്തി; മലയാളി യുവതി പിടിയിൽ
ഒഡീഷയിൽ നിന്ന് തീവണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ മലയാളി യുവതി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കരിങ്കമൺകുഴിയിൽ ഖദീജയാണ് ഒറ്റപ്പാലത്ത് എക്സൈസിന്റെ പിടിയിലായത്. യുവതിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൈയിലുണ്ടായിരുന്ന ബാഗിലാണ് യുവതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് ഇറങ്ങിയെന്നും യുവതി പറഞ്ഞു.
ഒഡീഷയിൽ നിന്ന് തീവണ്ടിയിൽ കഞ്ചാവ് കടത്തിയ മലയാളി യുവതി ഒറ്റപാലത്ത് പിടിയിൽ.

+ There are no comments
Add yours