ഐ ടി ജീവനക്കാരൻ  ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും അമ്മയും സഹോദരനും പിടിയിൽ.

Estimated read time 1 min read

അതുലിന്റെ ആത്മഹത്യയിൽ നടപടി

ബെംഗലൂരുവിൽ IT ജീവനക്കാരൻ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും അമ്മയും സഹോദരനും പിടിയിൽ. ഭാര്യ നികിത, അമ്മ നിഷ സിംഘാനിയ, സഹോദരൻ അനുരാഗ് എന്നിവരാണ് പിടികൂടിയത്. വിവാഹമോചനത്തിനായി നികിത 3 കോടി രൂപയും, ജീവനാംശമായി മാസം തോറും 2 ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും, പണം നൽകിയില്ലെങ്കിൽ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതുലിന്റെ ആത്മഹത്യ കുറിപ്പിലുണ്ട്.

+ There are no comments

Add yours