ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു.

Estimated read time 0 min read

ശബരിമലയിൽ വീണ്ടും തീപിടുത്തം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ആഴിയിൽ നിന്നും ആളിക്കത്തിയ തീ ആൽമരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഉടനെ ആൽമരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായി മാറ്റി. ശനിയാഴ്‌ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിനും തീ പിടിച്ചിരുന്നു.

+ There are no comments

Add yours