ഇന്ന് ഗുരുവായൂർ ഏകാദശി.

Estimated read time 1 min read

ഇന്ന് ഗുരുവായൂർ ഏകാദശി

വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യമേറിയ ഗുരുവായൂർ ഏകാദശി ഇന്ന്. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ. ചൊവ്വാഴ്ച പുലർച്ചെ തുറന്ന ക്ഷേത്രനട ഇനി വ്യാഴാഴ്ച രാവിലെ 9ന് അടയ്ക്കും. രാവിലെ ഒൻപതിന് ഏകാദശിയൂട്ട് ആരംഭിക്കും. ഏകാദശി ദിവസം രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ VIPകൾക്കുള്ള പ്രത്യേക ദർശനമുണ്ടാകില്ല. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാവിലെ നടക്കും.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

+ There are no comments

Add yours