നടൻ ടി തിമ്മയ്യ അന്തരിച്ചു
മുതിർന്ന കന്നഡ നടൻ ടി തിമ്മയ്യ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകരായ ദൊരൈ ഭഗവാൻ, സുനിൽ കുമാർ ദേശായി, ഭാർഗവ, സംഗീതം ശ്രീനിവാസ് റാവു, കെ വി ജയറാം തുടങ്ങിയ നിരവധി പേർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ആരോഗ്യപ്രശ്നനങ്ങൾ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ബനശങ്കരി ശ്‌മശാനത്തിൽ നടക്കും.



+ There are no comments
Add yours