ഫുൾ സ്പെക്ട്രം ഗ്രോ ലൈറ്റുകൾ ഉൾപ്പെടെ സജ്ജീകരിച്ച് അത്യാധുനിക സംവിധാനങ്ങളോടെ കഞ്ചാവ് കൃഷി നടത്തുകയായിരുന്ന യുവാവ് പിടിയിലായി. പ്രീമിയം ഇനത്തിൽ പെടുന്നത് ഉൾപ്പെടെ നൂറോളം കഞ്ചാവ് ചെടികളാണ് യുവാവ് തന്റെ ഫ്ലാറ്റിനുള്ളിൽ ശാസ്ത്രീയമായി കൃഷി ചെയ്തിരുന്നത്. ഡാർക്ക് വെബ്ബ് വഴി വിൽപ്പന നടത്തി ഓരോ ചെടിക്കും 50,000 മുതൽ 60,000 രൂപ വരെ നേടുമായിരുന്നു എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.
യുപിയിലെ ഗ്രേറ്റർ നോയിഡയിൽ ആയിരുന്നു വൻ സന്നാഹങ്ങളോടെ ഉള്ള ഫ്ലാറ്റ് കണ്ടെത്തിയത്. മീററ്റ് സ്വദേശിയായ രാഹുൽ ചൗധരി എന്ന ആളായിരുന്നു ഇവിടെ താമസം. ഇംഗ്ലീഷ് ബിരുദധാരിയായ ഇയാൾ ചില വെബ്സീരിസുകൾ കണ്ടത് മുതൽ ആണ് കഞ്ചാവ് കൃഷിയോട് കമ്പം തോന്നിയത്. പിന്നീട് ഇന്റർനെറ്റിൽ നിന്ന് കൃഷിയുടെ വിവരങ്ങൾ തേടി. വിത്തുകൾ എത്തിക്കുന്നത് മുതൽ പരിപാലനവും ഏറ്റവുമൊടുവിൽ വിൽപ്പന വരെ എല്ലാം ഇന്റർനെറ്റ് സഹായത്തോടെ ആയിരുന്നു.
അത്യാധുനിക സംവിധാനങ്ങളോടെ പ്രീമിയം കഞ്ചാവ് കൃഷി നടത്തുകയായിരുന്ന യുവാവ് പിടിയിൽ

+ There are no comments
Add yours