ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്

Estimated read time 1 min read

ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ പോയത് കോടികൾക്ക്

മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുവിന്റെ വാളാണ് ലേലത്തിൽ വച്ചത്. 317,900 പൗണ്ടിന് അഥവാ 3.4 കോടി രൂപക്കാണ് വാൾ വിറ്റുപോയത്. ലണ്ടനിലെ ബോൺഹാംസ് ഓക്ഷൻ ഹൗസിലാണ് ലേലം നടന്നത്. തിളങ്ങുന്ന കൈപിടിയുള്ള ഏറെ അലങ്കാരപ്പണികളുള്ള ഈ വാളിൽ കടുവയുടെ ചിഹ്നവും, പിതാവ് ഹൈദരലിയെ സൂചിപ്പിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും കൊത്തിയിട്ടുണ്ട്. ശ്രീരംഗപട്ടണം യുദ്ധത്തിൽ ഉൾപ്പടെ ഈ വാൾ ടിപ്പു ഉപയോഗിച്ചിട്ടുണ്ട്.

+ There are no comments

Add yours