കഞ്ചാവുമായി അറസ്റ്റ് ചെയ്‌ത പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് ശേഖരം പിടികൂടി

Estimated read time 0 min read

കഴിഞ്ഞ ദിവസം രാമനാട്ടുകരയിൽ നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്‌ത യുവാവ് താമസിച്ചിരുന്ന വീട്ടിൽ നിന്നും 7.35കിലോ ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തു. കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി ആയ കാസർകോട് ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്തിന്റെ മുറിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കുറ്റിക്കാട്ടൂരിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.

പിടിയിലാകുമ്പോൾ കൈവശം രണ്ട് കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. ഇതോടെ പ്രതിയിൽ നിന്നും ആകെ 9.35 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ച കാര്യം പൊലീസിന് ബോധ്യമായത്. പതിനെട്ടാം വയസ്സിൽ ശ്രീജിത്ത് ഹോട്ടൽ ജോലിക്കായി കോഴിക്കോട്ടേക്ക് വന്നതാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ജില്ലയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായി മാറുകയായിരുന്നു.

+ There are no comments

Add yours