പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്ന് കണ്ടെത്തി. ഈ ഗ്രൂപ്പുകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.


+ There are no comments
Add yours