മാള ഉപ ജില്ല കലോൽസവത്തിന് തിരി തെളിഞ്ഞു

Estimated read time 1 min read

മാള ഉപ ജില്ല കലോൽസവത്തിന് തിരി തെളിഞ്ഞു.   മാള  പുവ്വത്തുശ്ശേരി എൽപി സ്ക്കൂൾ,  പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കണ്ടറി  സ്ക്കൂളുകളിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മാള ഉപ ജില്ല കലോൽസവത്തിന് മാള ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ കെകെ സന്തോഷ് പതാക ഉയർത്തി. സാ०സ്ക്കാരിക ഘോഷ യാത്രക്കു ശേഷം അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് പിവി വിനോദ് ഉദ്ഘാടനം ചെയ്തു. കലാ  മൽസരങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കഴിഞ്ഞ വർഷത്തെ മാള ഉപ ജില്ല കലാ പ്രതിഭകളായ കെഎസ് അസ്ന ഷെറീൻ,  വിനായക എസ് കരുൺ, സ്വാതി സുധീർ, അമൽ ഘോഷ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു. മാള ഉപ ജില്ലയിലെ 76 സ്ക്കൂളുകളിൽ നിന്നും മുവായിരത്തോള० കലാകാരൻമാരു० കലാകാരികളുമാണ് കലോൽസവത്തിൽ മാറ്റുരക്കുന്നത്. ഭാരത നാട്യ०,  മോഹിനിയാട്ടം,  നാടോടി നൃത്തം,  നാടക०, ചവിട്ടു നാടക०, മൂകാഭിനയ०,  അറബിക് കലോൽസവ०,  ശാസ്ത്രീയ സ०ഗീത०, ലളിത ഗാനലാപന० ,  കഥകളി,  പദ്യ० ചൊല്ലൽ,  പ്രസ०ഗ०,  സ०ഘഗാന०,  ക്വിസ്,   അക്ഷര ശ്ലോക०,  പ്രഭാഷണ० എന്നിവയാണ് കലോൽസവത്തിലെ മൽസരങ്ങൾ. പട० കലാപ്രതിഭകൾ കലോൽസവത്തിൻറെ കലാ മൽസരങ്ങൾക്ക് തിരി തെളിയിച്ചു.
remesheledathee News

+ There are no comments

Add yours